Malyalam govt jobs   »   കേരളത്തിലെ വെള്ളച്ചാട്ടങ്ങൾ   »   കേരളത്തിലെ വെള്ളച്ചാട്ടങ്ങൾ

കേരളത്തിലെ വെള്ളച്ചാട്ടങ്ങൾ [ലിസ്റ്റ്], PSC ചോദ്യോത്തരങ്ങൾ

കേരളത്തിലെ വെള്ളച്ചാട്ടങ്ങൾ

കേരളത്തിലെ വെള്ളച്ചാട്ടങ്ങൾ: കേരളത്തിൽ നമ്മളെ പോലെ തന്നെ ടൂറിസ്റ്റുകളെയും ആകർഷിക്കുന്ന വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് വെള്ളച്ചാട്ടങ്ങൾ. വെള്ളച്ചാട്ടത്തെ ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാവില്ല. PSC യിലും കേരളത്തിലെ വെള്ളച്ചാട്ടത്തെക്കുറിച്ചു ചോദ്യങ്ങൾ ആവർത്തിച്ചു കാണാറുണ്ട്. ഇനി വരുന്ന എല്ലാ PSC പരീക്ഷകൾക്കും ഉപകാരപ്രദമായ രീതിയിൽ കേരളത്തിലെ വെള്ളച്ചാട്ടത്തിന്റെ പട്ടിക ചുവടെ നൽകിയിരിക്കുന്നു. പ്രധാന വെള്ളച്ചാട്ടങ്ങളും അവ സ്ഥിതി ചെയ്യുന്ന ജില്ലകളും ഈ പട്ടികയിൽ  ഉൾപ്പെടുന്നു.

Waterfalls in Kerala
Category  State GK , Malayalam GK  & Study Material
Topic Name Kerala Waterfalls
Number of Waterfalls in Kerala 50

കേരളത്തിലെ വെള്ളച്ചാട്ടങ്ങളുടെ പട്ടിക

കേരളത്തിലെ പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങളുടെ പട്ടിക ചുവടെ ചേർത്തിരിക്കുന്നു.

ജില്ല

 വെള്ളച്ചാട്ടം

 കൊല്ലം
  1. പാലരുവി
  2. കുംഭാവുരുട്ടി
  3. മണലാർ

പത്തനംതിട്ട

  1. പെരുന്തേനരുവി
  2. അരുവിക്കുഴി

  കോട്ടയം

  1. കേസരി
  2. മരമല
  3. പാമ്പനാൽ
  4. അരുവിക്കുഴി

തൃശൂർ

  1. ആതിരപ്പള്ളി
  2. വാഴച്ചാൽ
  3. പെരിങ്ങൽകൂത്
  4. ഇലഞ്ചിപ്പാറ
  5. ചാപ്ര

ഇടുക്കി

  1. ലക്കം
  2. ചീയപ്പാറ
  3. തൂവാനം
  4. തൊമ്മൻകുത്ത്
  5. കീഴാർക്കുത്
  6. കുത്തുങ്കൽ
  7. വളര
  8. ആറ്റുകാൽ

പാലക്കാട്

  1. ധോണി
  2. മീൻവല്ലം
  3. പത്രക്കടവ്
  4. സീതക്കുണ്ട്
  5. ശിരുവാണി

കോഴിക്കോട്

  1. തുഷാരഗിരി
  2. വെള്ളരിമല
  3. അരിപ്പാറ
  4. ഉറക്കുഴി

തിരുവനന്തപുരം

  1. മീൻമുട്ടി
  2. മങ്കയം
  3. വഴുവൻതോൽ
  4. കലക്കയം

മലപ്പുറം

  1. കോഴിപ്പാറ
  2. ആഢ്യൻപാറ
  3. കേരളാംകുണ്ഡ്

വയനാട്

  1. മീൻമുട്ടി
  2. സൂചിപ്പാറ
  3. കാന്തൻപ്പാറ
  4. ചെതലയം

എറണാകുളം

  1. മുളംകുഴി
  2. പണിയേലി പോര്

കണ്ണൂർ

  1. അളകാപുരി
  2. പാൽചുരം
  3. കുടിയാന്മല

കാസർഗോഡ്

  1. തേൻവരികല്ല്
  2. പാലക്കൊല്ലി

കേരളത്തിലെ വെള്ളച്ചാട്ടങ്ങൾ| പ്രാധാന്യം

സൂചിപ്പാറ വെള്ളച്ചാട്ടം

  • വയനാടിന്റെ ഭരണസിരാകേന്ദ്രമായ കൽപ്പറ്റയിൽ നിന്ന് 22 കിലോമീറ്റർ അകലെയായാണ് സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
  • റാഫ്റ്റിംഗ്, നീന്തല്‍ മുതലായ വാട്ടര്‍ സ്‌പോര്‍ട്‌സ് ഈവന്റുകള്‍ക്ക് ഇവിടെ സൗകര്യമുണ്ട്.
  • മരത്തിന് മുകളിലെ കുടിലുകളില്‍ താമസിച്ച് നീന്തലും വെള്ളച്ചാട്ടത്തിന്റെ കാഴ്ചകളും കാണാം.
  • കനത്ത കാട്ടിലൂടെ ഏകദേശം 2 കിലോമീറ്റര്‍ ദൂരം നടക്കണം സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അരികിലെത്താന്‍.

 

മീൻവല്ലം വെള്ളച്ചാട്ടം

  • പാലക്കാട് നഗരത്തിൽ നിന്ന് 22 കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ മീൻവല്ലം വെള്ളച്ചാട്ടം കാണം.
  • തുപ്പനാട് പുഴയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
  • പശ്ചിമഘട്ട മലനിരകളിൽപ്പെട്ട കരിമലയുടെ ഭാഗത്താണ് ഈ വെള്ളച്ചാട്ടം.

 

മരോട്ടിച്ചാൽ വെള്ളച്ചാട്ടം

  • തൃശൂർ നഗരത്തിൽ നിന്ന് 15 കിലോമീറ്റർ യാത്ര ചെയ്താൽ മരോട്ടിച്ചാൽ വെള്ളച്ചാട്ടം കാണാൻ കഴിയും.
  • മഴക്കാലത്താണ് ഇവിടെ സന്ദർശിക്കാൻ അനുയോജ്യം.
  • തൃശൂർ ജില്ലയിലെ പുത്തൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിന് സമീപത്തെത്താൻ മൂന്ന് കിലോമീറ്റർ വനത്തിലൂടെ യാത്ര ചെയ്യണം.

 

തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം

  • കോതമംഗലം 1500 മീറ്റര്‍ ഉയരത്തില്‍ നിന്ന് പതിക്കുന്ന മറ്റൊരു വെള്ളച്ചാട്ടമാണ് തൊമ്മന്‍കുത്ത്.
  • മറ്റു വെള്ളച്ചാട്ടങ്ങളെ അപേക്ഷിച്ച് ചെറുതാണിതെങ്കിലും 7 പടവുകളിറങ്ങി പടവുകളോരോന്നിലും കൊച്ചു ജലാശയങ്ങള്‍ തീര്‍ത്ത് താഴേക്ക് പതിക്കുന്നതു കാണാൻ വളരെ മനോഹരമാണ്.

 

തുഷാരഗിരി വെള്ളച്ചാട്ടം

  • കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിലാണ് തുഷാരഗിരി വെള്ളച്ചാട്ടം.
  • സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളാണ് തുഷാരഗിരി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.
  • കോഴിക്കോട് നിന്ന് 50 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെയെത്താം.
  • അപൂർവയിനം ചിത്രശലഭങ്ങളുടെ കേന്ദ്രം കൂടിയാണ് തുഷാരഗിരി.

 

ചീയപ്പാറ വെള്ളച്ചാട്ടം

  • നേര്യമംഗലത്തിനും അടിമാലിക്കും ഇടയിലായി കൊച്ചി മധുര ഹൈവേയിലാണ് ഈ വെ‌ള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
  • ഏഴ് തട്ടുകളായാണ് ഇവിടെ വെള്ളം താഴേക്ക് കുതിക്കുന്നത്. ഇതിന് സമീപത്തായാണ് വാളറ വെള്ളച്ചാട്ടം.

 

കുംഭാവുരുട്ടി വെള്ളച്ചാട്ടം

  • കൊല്ലം ജില്ലയിലാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം.
  • ചെങ്കോട്ടയിൽ നിന്ന് അച്ചൻ‌കോവിലേക്ക് പോകുന്ന വഴിയിലാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം.
  • റോഡരികിൽ നിന്ന് വനത്തിലൂടെ ദുർഘടവും വഴുപ്പുള്ളതുമായ പാതയിലൂടെ നാലു കിലോമീറ്റർ സഞ്ചരിച്ചാലെ വെള്ളച്ചാട്ടത്തിന് അരികിൽ എത്താൻ കഴിയു.

 

പാലരുവി വെള്ളച്ചാട്ടം

  • കൊല്ലത്തുനിന്നും 75 കിലോമീറ്റര്‍ അകലെയാണ് പാലരുവി വെള്ളച്ചാട്ടം.
  • 4 കിലോമീറ്ററോളം വനത്തിനുള്ളിലൂടെ നടന്നുവേണം വെള്ളച്ചാട്ടത്തിനടുത്തെത്താന്‍.
  • ഇക്കോ ടൂറിസം പദ്ധതിയ്ക്ക് സമീപത്തുതന്നെയാണ് വെള്ളച്ചാട്ടം.
  • നിത്യഹരിതവനങ്ങളാണ് ഈ വെള്ളച്ചാട്ടത്തിനുചുറ്റും.

 

ചാർപ്പ വെള്ളച്ചാട്ടം

  •  തൃശൂർ  ജില്ലയിലെ ചാലക്കുടിയിലാണ് ചാർപ്പ വെള്ളച്ചാട്ടം.
  • അതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടത്തിന് സമീപത്തയാണ് ഈ വെള്ളച്ചാട്ടവും സ്ഥിതി ചെയ്യുന്നത്.
  • ചലക്കുടിയിൽ നിന്ന് വാൽപ്പാറൈക്ക് പോകുന്ന വഴിക്ക് ഈ വെള്ളച്ചാട്ടം കാണാം.

 

കേരളത്തിലെ വെള്ളച്ചാട്ടങ്ങൾ| PSC ചോദ്യോത്തരങ്ങൾ

Q1. ആഢ്യൻ പാറ വെള്ളച്ചാട്ടം എവിടെ ആണ് സ്ഥിതിചെയ്യുന്നത്?

Ans. മലപ്പുറം ജില്ലയിലാണ് ആഢ്യൻ പാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്.

  • നിലമ്പൂരില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ കുറുമ്പലങ്ങോട് ഗ്രാമത്തിലാണ് ആഢ്യൻ പാറ വെള്ളച്ചാട്ടം.
  • അതിമനോഹര വെള്ളച്ചാട്ടവും പാറക്കെട്ടുകളും മരങ്ങളുമൊക്കെയുള്ള ഈ വെള്ളച്ചാട്ടം വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.
  • വെള്ളരിമലനിരകളില്‍ ഉല്‍ഭവിക്കുന്ന വെള്ളച്ചാട്ടം 300 അടി ഉയരത്തില്‍ നിന്ന് താഴേക്ക്പതിക്കുന്ന കാഴ്ച ആനന്ദകരമാണ്.

Q2. കാന്തൻപ്പാറ വെള്ളച്ചാട്ടം ഏത് ജില്ലയിൽ ആണ്?

Ans. കേരളത്തിലെ വയനാട് ജില്ലയിലുള്ള ഒരു ചെറിയ വെള്ളച്ചാട്ടമാണ് കാന്തൻപ്പാറ വെള്ളച്ചാട്ടം.

  • കൽപ്പറ്റയിൽ നിന്ന് 22 കിലോമീറ്റർ അകലെയുള്ള മേപ്പാടിക്ക് 8 കിലോമീറ്റർ കിഴക്കായി ആണ് ഈ വെള്ളച്ചാട്ടം.
  • ഏകദേശം 30 മീറ്റർ താഴ്ചയിലാണ് വെള്ളം പതിക്കുന്നത്.
  •  സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്നും നോക്കിയാൽ ഒരു വെള്ളിനൂലുപോലെ കാന്തപ്പാറ വെള്ളച്ചാട്ടം കാണാം.

Q3. മേപ്പാടിക്കു അടുത്ത് സ്ഥിതി ചെയുന്ന വെള്ളച്ചാട്ടം?

Ans. മേപ്പാടിക്കു അടുത്ത് സ്ഥിതി ചെയുന്ന വെള്ളച്ചാട്ടം ആണ് കാന്തൻപ്പാറ വെള്ളച്ചാട്ടം.

 

Q4. ആതിരപ്പള്ളി വെള്ളച്ചാട്ടം ഏത് ജില്ലയിൽ ആണ്? 

Ans. തൃശൂർ ജില്ലയിൽ ആണ് ആതിരപ്പള്ളി വെള്ളച്ചാട്ടം.

  • തൃശൂർ ജില്ലയിലെ ആതിരപ്പള്ളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രാദേശികമായി ചാർപ്പ വെള്ളച്ചാട്ടം എന്ന് വിളിക്കുന്ന ആതിരപ്പള്ളി വെള്ളച്ചാട്ടം’ 24 മീററർ ഉയരത്തിൽ നിന്നാണ് ഇതിലെ ജലം ചാലക്കുടി പുഴയിൽ പതിക്കുന്നത്.
  • കേരളത്തിലെ ഏറ്റവും വലിയ വെളളച്ചാട്ടമാണിത്.

Q5. കല്‍പ്പറ്റയില്‍ നിന്നും എത്ര കിലോമീറ്റര്‍ അകലത്തിലാണ് മീന്‍മുട്ടി വെള്ളച്ചാട്ടം?

Ans. കല്‍പ്പറ്റയില്‍ നിന്നും 29 കിലോമീറ്റര്‍ അകലത്തിലാണ് മീന്‍മുട്ടി വെള്ളച്ചാട്ടം.

  • മീനുകള്‍ക്ക് തുടര്‍ന്നു നീന്താന്‍ കഴിയാത്ത ഇടം എന്നാണ് മീന്‍മുട്ടി എന്നാണത്രെ വാക്കിനര്‍ത്ഥം.
  • മൂന്ന് തട്ടുകളിലായി 300 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് മീന്‍മുട്ടി വെള്ളച്ചാട്ടം പതിക്കുന്നത്.
  • കേരളത്തിലെ വയനാട് ജില്ലയിലാണ് മീന്‍മുട്ടി വെള്ളച്ചാട്ടം.

Sharing is caring!

കേരളത്തിലെ വെള്ളച്ചാട്ടങ്ങൾ [ലിസ്റ്റ്], PSC ചോദ്യോത്തരങ്ങൾ_3.1

FAQs

ആതിരപ്പള്ളി വെള്ളച്ചാട്ടം ഏത് ജില്ലയിൽ ആണ്? 

തൃശൂർ ജില്ലയിൽ ആണ് ആതിരപ്പള്ളി വെള്ളച്ചാട്ടം.

കുംഭാവുരുട്ടി വെള്ളച്ചാട്ടം ഏത് ജില്ലയിൽ ആണ്?

കൊല്ലം ജില്ലയിലാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം.